ഗോവ:പാകിസ്ഥാനി ക്രിസ്ത്യാനിയായ ജോസഫ് ഫ്രാൻസിസ് പെരേരയ്ക്ക് സിഎഎ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകി.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ബുധനാഴ്ച, 78 കാരനായ പാകിസ്ഥാൻ ക്രിസ്ത്യാനി ജോസഫിന് പൗരത്വ (ഭേദഗതി) നിയമപ്രകാരം ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. ഇതോടെ ഈ നിയമപ്രകാരം പൗരത്വം നേടുന്ന ആദ്യത്തെ തീരദേശ സംസ്ഥാനക്കാരനായി ജോസഫ്.
ഗോവക്കാരനായ ഇദ്ദേഹം ഇന്ത്യയുടെ
വിമോചനത്തിന് മുമ്പ് പഠനത്തിനായി ഗോവയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായിരുന്നു. പിന്നീട് അവിടെ ജോലിയിൽ പ്രവേശിച്ചു. മത പീഢനം വർധിച്ചതോടെ പാകിസ്ഥാൻ പൗരത്വമുള്ള അദ്ദേഹം 2013 ൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് കറാച്ചിയിൽ വന്ന് താമസിക്കുകയായിരുന്നു.
എന്നാൽ ഇന്ത്യയിലേക്ക് മടങ്ങാൻ ഉള്ള ശ്രമം പലപ്പോഴും പരാജയപ്പെട്ടു. അപ്പോൾ ആണ് സിഎഎനിയമം എത്തിയത്.
2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പീഡനത്തിനിരയായ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ 2019 ഡിസംബറിൽ നടപ്പാക്കിയ സിഎഎനിയമം ജോസഫിന് ഉപകാരപ്പെട്ടു.ആ രാജ്യങ്ങളിൽ പീഡനം നേരിട്ട മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് സിഎഎഎന്ന് ജോസഫ് പറഞ്ഞു.
Indian citizenship for Christian who was Pakistani citizen under CAA Act.